ജോഷിമഠില്‍ സഹായിക്കാനെത്തി മടങ്ങവേ അപകടം; മലയാളി വൈദികന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2023 08:24 PM  |  

Last Updated: 20th January 2023 08:24 PM  |   A+A-   |  

melwin

ഫാ. മെല്‍വിന്‍ പള്ളിത്താഴത്ത്

 

ന്യൂഡല്‍ഹി: ജോഷിമഠില്‍ സഹായിക്കാനെത്തി മടങ്ങിയ മലയാളി വൈദികന്‍ അപകടത്തിൽ മരിച്ചു. ബിജ്‌നോര്‍ രൂപതാംഗമായ കോഴിക്കോട്ട് ചക്കിട്ടപാറ സ്വദേശി ഫാ. മെല്‍വിന്‍ പള്ളിത്താഴത്ത് (31) ആണ് മരിച്ചത്. ഫാ. മെല്‍വിന്‍ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. 

വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. റോഡിലെ മഞ്ഞില്‍ തെന്നിയ കാര്‍ പിന്നിലേക്ക് പോകുകയായിരുന്നു. അപകടസമയത്ത് മെല്‍വിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു വൈദികർ രക്ഷപ്പെട്ടു. മൂടൽമഞ്ഞു കാരണം റോഡ് കാണാൻ സാധിക്കാതെവന്നതാണ് അപകടത്തിനു കാരണമായി രക്ഷപ്പെട്ടവർ പറയുന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മെല്‍വിന്റെ മൃതദേഹം കണ്ടെത്തിയത്. 

പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ഋഷികേശിലെ ആശുപത്രിയിലേക്ക് മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ 

ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്; അഞ്ചം​ഗ സംഘം, ഉത്തരവായി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ