"മാപ്പിളപ്പാട്ട് പാടണം, ഇല്ലെങ്കിൽ അടിച്ചോടിക്കും"; ഭീഷണിപ്പെടുത്തിയാൾക്ക് സ്റ്റേജിൽ വിളിച്ചുവരുത്തി മറുപടി നൽകി ​ഗായിക  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2023 09:10 PM  |  

Last Updated: 20th January 2023 09:10 PM  |   A+A-   |  

sajila

ഗായിക സജില സലീം/ ചിത്രം: ഇൻസ്റ്റ​ഗ്രാം

 


മാപ്പിളപ്പാട്ട് പാടണമെന്ന് പറഞ്ഞ് പരസ്യമായി ഭീഷണിപ്പെടുത്തിയാൾക്ക് സ്റ്റേജിൽ വച്ച് മറുപടി നൽകി ഗായിക. ഈരാറ്റുപേട്ടയിൽ നടന്ന 'നഗരോത്സവം' എന്ന പരിപാടിക്കിടെയാണ് സംഭവം. മാപ്പിളപ്പാട്ട് പാടിയില്ലെങ്കിൽ അടിച്ചോടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾക്കെതിരെയാണ് ഗായിക സജില സലീം പ്രതികരിച്ചത്. 

വേദിയിൽ സജില പാട്ടു പാടുന്നതിനിടയിൽ മാപ്പിളപ്പാട്ട് പാടിയില്ലെങ്കിൽ അടിച്ചോടിക്കുമെന്ന് കാണികളിൽ ഒരാൾ സദസ്സിൽ നിന്ന് വിളിച്ചുപറഞ്ഞു. ഇതോടെ സജില പാട്ട് നിർത്തി അയാളോട് വേദിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. "പരിപാടി അവതരിപ്പിക്കാൻ വിളിച്ചപ്പോൾ മാപ്പിളപ്പാട്ട് മാത്രം മതിയെന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ടാണ് എല്ലാ തരത്തിലുള്ള പാട്ടുകളും പാടുന്നത്. എല്ലാ പാട്ടുകളും കേൾക്കാൻ ഇഷ്ടമുള്ളവർ തന്നെയല്ലേ ഇവിടെ പരിപാടി കാണാൻ വന്നിരിക്കുന്നത്. മാപ്പിളപ്പാട്ട് പാടിയില്ലെങ്കിൽ അടിച്ചോടിക്കുമെന്ന് പറയുന്നത് ഞങ്ങളെ പരിഹസിക്കുന്നതിന് തുല്ല്യമാണ്. കുറേ നേരമായി ഇക്കാര്യം കേട്ടുകൊണ്ടിരിക്കുകയാണ്. ആരോടും ഇത്തരത്തിൽ പെരുമാറാൻ പാടില്ല. നിങ്ങളെ ആസ്വദിപ്പിക്കാൻ വേണ്ടിയാണ് ഞാൻ പാട്ട് പാടുന്നത്. ഇതിനെതിരേ പ്രതികരിച്ചില്ലെങ്കിൽ ഒന്നുമല്ലാതായിപ്പോകും. അതുകൊണ്ടാണ് ഇത് ഇപ്പോൾ സ്‌റ്റേജിൽവെച്ച് തന്നെ പറയുന്നത്", സജില പറ‍ഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

ജോഷിമഠില്‍ സഹായിക്കാനെത്തി മടങ്ങവേ അപകടം; മലയാളി വൈദികന്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ