നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ചു; യുവാവ് മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 22nd January 2023 09:57 AM |
Last Updated: 22nd January 2023 09:57 AM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരുവല്ല ചാത്തൻകേരി ആര്യമുണ്ടകത്തിൽ വീട്ടിൽ രാജേഷ് ( 23 ) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് രാജീവിന് പരിക്കേറ്റു.
തിരുവല്ല - മാവേലിക്കര റോഡിലെ അമ്പിളി ജംഗ്ഷനിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. രാജേഷിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാലിന് പരിക്കേറ്റ രാജീവ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
നാടിന് ആശ്വാസം; പിടി സെവനെ മയക്കുവെടി വച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ