നടത്തത്തിൽ സംശയം, പരിശോധിച്ചപ്പോൾ രണ്ട് കിലോ സ്വർണ്ണം കാലിൽ ഒട്ടിച്ച നിലയിൽ; യുവാവ് കൊച്ചിയിൽ പിടിയിൽ 

കാലിൽ കെട്ടിവച്ച് സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: കാലിൽ കെട്ടിവച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ഇൻഡി​ഗോ വിമാനത്തിൽ കുവൈറ്റിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ അബ്ദുള്ള എന്നയാളാണ് കസ്റ്റംസിന്റെ പിടിയിലായത്. 85 ലക്ഷം രൂപ വിലവരുന്ന രണ്ട് കിലോ സ്വർണമാണ് ഇയാൾ പേസ്റ്റ് രൂപത്തിലാക്കി കടത്തിയത്.

1978 ഗ്രാം സ്വർണമാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക് കവറിലാക്കി കാലിൽ ടേപ്പ് വെച്ച് ഒട്ടിക്കുകയായിരുന്നു. യുവാവിൻറെ നടത്തത്തിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പരിശോധിച്ചപ്പോഴാണ് രണ്ട് കാലിലും ഒട്ടിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com