രാവിലെ ജോലിക്ക് പോകുന്നതിനിടെ ആക്രമിച്ചു; നീല​ഗിരിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2023 06:12 PM  |  

Last Updated: 22nd January 2023 06:12 PM  |   A+A-   |  

wild elephant

പ്രതീകാത്മക ചിത്രം

 

നീല​ഗിരി; തമിഴ്നാട് നീല​ഗിരിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. ശിവനന്ദി എന്നയാളാണ് മരിച്ചത്. ഒവാലിയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. രാവിലെ ജോലിക്ക് പോകുന്നതിനിടെ തോട്ടത്തില്‍വെച്ച് കാട്ടാന ശിവനന്ദിയെ ആക്രമിക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റാണ് മരണം. 

നിലഗിരിയിൽ വന്യജീവി ആക്രമണം ‌തുടർക്കഥയാണ്. കഴിഞ്ഞ ആഴ്ചകളിലും കടുവയും പുലിയുമടക്കമുള്ള ജീവികളുടെ സാന്നിധ്യം ഇവിടങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരിക്കുന്നത്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ദൗത്യം വിജയം; പി ടി സെവനെ തളച്ചു; ഇനി ധോണിയിലെ കൂട്ടില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ