കെഎസ്ആര്‍ടിസി ബസിന് അടിയില്‍ വീണ് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2023 05:02 PM  |  

Last Updated: 22nd January 2023 05:07 PM  |   A+A-   |  

ktm_accident

അപകടത്തിന്റെ സിസിടിവി ദൃശ്യത്തില്‍ നിന്ന്

 

കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന് അടിയില്‍ വീണ് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്കേറ്റു. കോട്ടയം ടിബി റോഡിലാണ് സംഭവം. 

അപകടത്തില്‍ പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 

റോഡിലൂടെ നടന്നു വരുന്നയാള്‍ ബസിന് അടിയിലേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാള്‍ ബസിന് അടിയിലേക്ക് ചാടിയതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അമ്മയുടെ അറിവോടെ 11 കാരിയെ പീഡിപ്പിച്ചു; കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ