കൊച്ചിയില്‍ മരപ്പൊത്തില്‍ 12 വെടിയുണ്ടകള്‍;അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2023 09:01 PM  |  

Last Updated: 23rd January 2023 09:01 PM  |   A+A-   |  

bullets

കൊച്ചിയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍


കൊച്ചി: കളമശേരിക്കടുത്ത് മഞ്ഞുമ്മലില്‍ മരത്തിന്റെ പൊത്തില്‍ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. റഗുലേറ്റര്‍ കം ബ്രിജിനടുത്തു നിന്നാണ് 12 വെടിയുണ്ടകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇവ മൂടിയിട്ടു. വെടിയുണ്ടകള്‍ക്ക് കാലപ്പഴക്കം തോന്നിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

പിസ്റ്റളില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണ് ഇവ. വെടിയുണ്ടകള്‍ ഇവിടെ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. പഴകിയ ഉണ്ടകള്‍ ആരെങ്കിലും ഉപേക്ഷിക്കുന്നതിനായി സ്ഥലത്തു നിക്ഷേപിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സാമൂഹികവിരുദ്ധരുടെ താവളമാണ് പ്രദേശമെന്നതിനാല്‍ അധികൃതര്‍ ജാഗ്രതയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവിന്റെ പേരിലും ജപ്തി നോട്ടീസ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ