ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ ഇന്ന് മന്ത്രിയുമായി ചർച്ച; പുതിയ ഡയറക്ടറെ കണ്ടെത്താൻ നീക്കം ഊർജ്ജിതം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2023 08:13 AM  |  

Last Updated: 23rd January 2023 08:15 AM  |   A+A-   |  

students_strike

വിദ്യാര്‍ത്ഥികളുടെ സമരം/ ഫയല്‍

 

തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ സമരം അവസാനിപ്പിക്കാനായി മന്ത്രി ഇന്ന് ചർച്ച നടക്കും. രാവിലെ 11.30 ന് തിരുവനന്തപുരത്തു വെച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവാണ് സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്. 

മന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. ആവശ്യങ്ങൾക്കുള്ള മറുപടി ഔദ്യോഗികമായി ലഭിച്ചാൽ സമരം അവസാനിപ്പിക്കുന്നതിൽ തീരുമാനം എടുക്കുമെന്ന് സ്റ്റുഡന്റ്സ് കൗൺസിൽ ചെയർമാൻ ശ്രീദേവ് സുപ്രകാശ് പറഞ്ഞു. ഡിസംബർ 5നാണ് സമരം ആരംഭിച്ചത്.

അതിനിടെ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു രാജിവച്ച ഡയറക്ടർ ശങ്കർ മോഹനു പകരം പുതിയ ഡയറക്ടറെ നിയമിക്കാനുള്ള നടപടികൾ‍ സർക്കാർ ഊർജ്ജിതമാക്കും. പുതിയ ഡയറക്ടറെ കണ്ടെത്തുന്നതിനായി ഡോ. വി കെ രാമചന്ദ്രൻ, പ്രമുഖ സംവിധായകരായ ഷാജി എൻ കരുൺ, ടി വി ചന്ദ്രൻ എന്നിവരടങ്ങിയ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

നടന്നുപോകവെ വീണത് കെഎസ്ആര്‍ടിസി ബസിന് അടിയിലേക്ക്; ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ