നടന്നുപോകവെ വീണത് കെഎസ്ആര്‍ടിസി ബസിന് അടിയിലേക്ക്; ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2023 07:40 AM  |  

Last Updated: 23rd January 2023 07:40 AM  |   A+A-   |  

ktm_accident

അപകടത്തിന്റെ സിസിടിവി ദൃശ്യത്തില്‍ നിന്ന്

 

കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന് അടിയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പാമ്പാടി മീനടം കുന്നുംപുറത്ത് ജോര്‍ജ് കുര്യന്‍ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. 

കോട്ടയം ടിബി റോഡില്‍ വെച്ച് ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. റോഡരികിലൂടെ നടന്നു വരുന്നയാള്‍, തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനു മുന്നിലേക്കു വീഴുന്നതാണ് സിസിടിവിയില്‍ വ്യക്തമാകുന്നത്.

ബസിന് അടിയിലേക്ക് വീണ ഇയാളുടെ ദേഹത്തു കൂടി ബസ് കയറിയിറങ്ങി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യാത്രക്കാരനെ ആദ്യം ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ