കാട്ടാന പ്രശ്‌നത്തില്‍ ജനങ്ങള്‍ക്ക് ഒപ്പം, പരിഹാരം കണ്ടില്ലെങ്കില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വഴി മുടക്കും: എം എം മണി 

സംസ്ഥാനത്ത് കാട്ടാന ആക്രമണം വര്‍ധിച്ചുവരുന്നതിനിടെ, കാട്ടാന പ്രശ്‌നത്തില്‍ ജനങ്ങള്‍ക്ക് ഒപ്പമെന്ന് സിപിഎം നേതാവ് എം എം മണി എംഎല്‍എ
എം എം മണി , ഫയല്‍ ചിത്രം
എം എം മണി , ഫയല്‍ ചിത്രം

കട്ടപ്പന: സംസ്ഥാനത്ത് കാട്ടാന ആക്രമണം വര്‍ധിച്ചുവരുന്നതിനിടെ, കാട്ടാന പ്രശ്‌നത്തില്‍ ജനങ്ങള്‍ക്ക് ഒപ്പമെന്ന് സിപിഎം നേതാവ് എം എം മണി എംഎല്‍എ. കുഴപ്പക്കാരായ കാട്ടാനകളെ പ്രദേശത്തു നിന്നും മാറ്റാന്‍ നടപടി വേണം. ശാശ്വത പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വഴി നടക്കാന്‍ അനുവദിക്കില്ലെന്നും എം എം മണി പറഞ്ഞു.

പടയപ്പയെ പ്രകോപിപ്പിച്ചെന്ന് പറഞ്ഞ് കേസ് എടുത്ത വനപാലകര്‍ക്ക് എതിരെ കേസ് എടുക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു. ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ച സംഭവത്തിന് പിന്നാലെ ജനങ്ങള്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com