'എകെ ആന്റണിയെ ഇങ്ങനെ ആക്ഷേപിക്കേണ്ടിയിരുന്നില്ല'

പരനിന്ദ നടത്തിയേ പാദസേവ പാടുള്ളൂ എന്നത് നിങ്ങടെ നിഘണ്ടുവിലുള്ളതാണോ
എ കെ ആന്റണി/ ഫയൽ
എ കെ ആന്റണി/ ഫയൽ

കൊച്ചി: നെഹ്‌റു കുടുംബത്തെ പതിറ്റാണ്ടുകളോളം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച എല്ലാറ്റിനും മൂകസാക്ഷിയായ എകെ ആന്റണിയെ ജയറാം രമേഷ് ഇങ്ങനെ ആക്ഷേപിക്കേണ്ടിയിരുന്നില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പരനിന്ദ നടത്തിയേ പാദസേവ പാടുള്ളൂ എന്നത് നിങ്ങടെ നിഘണ്ടുവിലുള്ളതാണോയെന്നും കെ സുരേന്ദ്രന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. 

സത്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം ഏതുതരം രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. സിപിഎം ചെയ്യുന്ന ഏതു അധമപ്രവര്‍ത്തിയും അതിനേക്കാള്‍ വാശിയോടെ ചെയ്തു തീര്‍ക്കാന്‍ ഇവിടെ ഒരു കോണ്‍ഗ്രസ്സ് ആവശ്യമുണ്ടോ? ബിബിസി ഡോക്യുമെന്ററി ഇന്ത്യമുഴുവന്‍ പ്രദര്‍ശിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിയടക്കം ഒരു കോണ്‍ഗ്രസ്സ് നേതാവും എവിടേയും പറഞ്ഞതായി കണ്ടില്ല. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഈ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകര്‍ കാണിച്ചതുപോലത്തെ വൃത്തികേട് കാണാനുമില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 

പണ്ട് ബീഫ് സമരങ്ങളുടെ കാലത്തും നാമിത് കണ്ടതാണ്. സിപിഎം ഒരു തികഞ്ഞ രാജ്യദ്രോഹപ്പാര്‍ട്ടിയാണ്. അവര്‍ ഇന്ത്യ ഛിന്നഭിന്നമായി കാണണമെന്നാഗ്രഹിക്കുന്നവരാണ്. ബ്രിട്ടീഷുകാരന്‍ വന്ന് ഇന്ത്യയില്‍ മേഞ്ഞാല്‍ ഒരു വേദനയുമില്ലാത്ത അഞ്ചാംപത്തികളാണവര്‍. അവരോട് മല്‍സരിച്ച് ആരുടെ താല്‍പ്പര്യമാണ് കോണ്‍ഗ്രസ്സ് സംരക്ഷിക്കുന്നതെന്ന് അവരുടെ അണികള്‍ ആലോചിക്കുന്നത് നന്നായിരിക്കും. പിന്നെ ഷാഫി പറമ്പനും മാക്കുറ്റിക്കുമൊക്കെയുള്ള ചിന്താശേഷിയേ സുധാകരനും സതീശനുമുള്ളൂവെങ്കില്‍ അനില്‍ ആന്റണിമാര്‍ ഇനിയും ഒരുപാടുപേരുണ്ടാവും. അത്രതന്നെ  സാമൂഹിക മാധ്യമത്തില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com