ഇടുക്കിയില്‍ കാട്ടാന ആക്രമണം; വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു, മരിച്ചത് സോഷ്യല്‍ മീഡിയയില്‍ താരമായ ശക്തിവേല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2023 02:27 PM  |  

Last Updated: 25th January 2023 02:27 PM  |   A+A-   |  

shakthivel

കൊല്ലപ്പെട്ട ശക്തിവേല്‍, ശാന്തന്‍പാറയില്‍ ഇറങ്ങിയ കാട്ടാന/വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. അയ്യപ്പന്‍കുടി സ്വദേശി ശക്തിവേല്‍ ആണ് മരിച്ചത്. ശാന്തന്‍പാറ എസ്റ്റേറ്റില്‍ ഇറങ്ങിയ പത്തോളം കാട്ടാനകളെ തുരത്തുന്നതിനിടെയാണ് ശക്തിവേലിനെ ആന ആക്രമിച്ചത്. 

ശക്തിവേലിന്റെ മൃതദേഹം കൊണ്ടുപോകാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ആനകളുടെ ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം. 

ആനകളെ തുരത്താന്‍ രാവിലെ ആറര മണിയോടെയാണ് ശക്തിവേല്‍ എസ്‌റ്റേറ്റിലേക്ക് കയറിയത്. എന്നാല്‍ ഏറെനേരം കഴിഞ്ഞും തിരിച്ചുവരാതെ വന്നതോടെ, നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് തേയില തോട്ടത്തില്‍ നിന്ന് ശക്തിവേലിന്റെ മൃതദേഹം കണ്ടെത്തിയത്. ചക്കക്കൊമ്പന്‍ എന്ന കാട്ടാനയാണ് ശക്തിവേലിനെ ആക്രമിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. 

ആനയെ കാടുകയറ്റുന്നതില്‍ പ്രസിദ്ധനാണ് മരിച്ച ശക്തിവേല്‍. ആനകളെ തിരികെ കാട്ടിലേക്ക് ഓടിച്ചുവിടുന്ന ശക്തിവേലിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ പുലിപ്പേടിയില്‍ പാലപ്പിള്ളി; ജനവാസ മേഖലയില്‍ മാനിന്റെ ജഡം കണ്ടെത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ