​ഗോൾ പോസ്റ്റ് ഒരുക്കാൻ കൂട്ടുകാർക്കൊപ്പം കവുങ്ങ് മുറിച്ചു; മരം ശരീരത്തിലേക്ക് വീണ് 14കാരൻ മരിച്ചു

എടത്തനാടുകരയിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്
ഷാമിൽ
ഷാമിൽ

പാലക്കാട്; കവുങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു. വട്ടമണ്ണപ്പുറം അണയംങ്കോട്ടിൽ കല്ലിങ്ങൽ ജംഷീദ് ബാബുവിന്റെ മകൻ ഷാമിൽ (14) ആണ് മരിച്ചത്. എടത്തനാടുകരയിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.

ഫുട്‌ബോൾ കളിക്കാൻ വേണ്ടി ഗോൾ പോസ്റ്റ് ഒരുക്കാൻ കൂട്ടുകാരുടെ കൂടെ കമുങ്ങ് മുറിക്കുന്നതിനിടെ മരം ശരീരത്തിലേക്ക് വീഴുകയായിരുന്നു. സലീനയാണ് അമ്മ. സഹോദരൻ: സാനിദ്. സംസ്കാരം വെള്ളിയാഴ്ച.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com