ബൈക്കില്‍ പിന്തുടര്‍ന്ന് കാത്തുനിന്നു, ചാലക്കുടിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്; ചില്ല് തകര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2023 09:39 PM  |  

Last Updated: 27th January 2023 09:39 PM  |   A+A-   |  

ksrtc bus

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്. ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായി തകര്‍ന്നു.

ചാലക്കുടിയിലാണ് സംഭവം. കെഎസ്ആര്‍ടിസി ബസിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവാണ് കല്ലെറിഞ്ഞത്. തൃശൂരില്‍ നിന്ന് ചാലക്കുടി വരെ ബൈക്കിലെത്തിയ യുവാവ് ചാലക്കുടിയില്‍ കല്ലുമായി കാത്തുനിന്നു. ബസ് എത്തിയ സമയത്ത് കല്ലെറിഞ്ഞ ശേഷം ബൈക്കില്‍ യുവാവ് രക്ഷപ്പെടുകയായിരുന്നു.

തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെയായിരുന്നു കല്ലേറ് നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ