'ഒരു പൈസ പോലും പിരിക്കരുത്'; രോഷം പ്രകടിപ്പിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2023 04:40 PM  |  

Last Updated: 28th January 2023 04:40 PM  |   A+A-   |  

adoor

അടൂര്‍ ഗോപാലകൃഷ്ണന്‍/ഫയല്‍

 

പത്തനംതിട്ട : സ്വയംവരം സിനിമയുടെ അമ്പതാം വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ടുള്ള പണപ്പിരിവില്‍ രോഷം പ്രകടിപ്പിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തന്റെയോ സിനിമയുടെയോ പേരില്‍ പണപ്പിരിവ് പാടില്ലെന്നും ഒരു പൈസ പോലും പിരിക്കരുതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംഘാടക സമിതിയെ വിളിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ നിലപാട് അറിയിച്ചു. 

സ്വയംവരം സിനിമയുടെ അമ്പതാം വാര്‍ഷിക ആഘോഷത്തിനുള്ള പണപ്പിരിവ് ഉത്തരവ് വിവാദമായിരുന്നു. പണപ്പിരിവിനെ ന്യായീകരിച്ചുകൊണ്ട് മന്ത്രി എം ബി രാജേഷ് പുറത്തിറക്കിയ ഉത്തരവില്‍ അതൃപ്തി അറിയിക്കുകയായിരുന്നു അടൂര്‍.

അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ അമ്പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തദേശ സ്ഥാപനങ്ങള്‍ ഫണ്ട് നല്‍കണമെന്ന് തദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ ഫണ്ട് നല്‍കണമെന്നാണ് ഉത്തരവ്.  5000 രൂപ വരെ നല്‍കണം എന്നാണ് തദ്ദേശഭരണ വകുപ്പ് ഉത്തരവില്‍ പറയുന്നത്. അടൂരിലാണ് സ്വയംവരം സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നത്. അതിനിടെ, ഫണ്ട് കൊടുക്കണമെന്നല്ല, താല്‍പര്യമുള്ളവര്‍ക്ക് കൊടുക്കാം എന്നാണ് പറഞ്ഞതെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പൊലീസുകാരന്റെ മകളുമായി സൗഹൃദം, സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം; ദക്ഷിണമേഖല ഡിഐജി റിപ്പോര്‍ട്ട് തേടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ