ചീറിപ്പായുന്ന ലോറിയുടെ സ്റ്റിയറിങ്ങിൽ തോർത്ത് കെട്ടി, നിവർന്ന് കിടന്ന് ചിരിക്കുന്ന ഡ്രൈവർ; ആ വിഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th January 2023 08:06 AM |
Last Updated: 28th January 2023 08:06 AM | A+A A- |

വീഡിയോ സ്‌ക്രീന്‍ഷോട്ട്
‘ചേട്ടാ, എന്റെ ജീവൻവച്ചാണ് നിങ്ങളീ കളിക്കുന്നത്‘, ചീറിപ്പായുന്ന ചരക്കുലോറിയുടെ സ്റ്റിയറിങ്ങിൽ തോർത്ത് കെട്ടിവച്ചിട്ട് പിന്നിലുള്ള സീറ്റിൽ നിവർന്ന് കിടന്ന് ചിരിക്കുന്ന ഡ്രൈവർ, ഞെട്ടിക്കുന്ന ഈ വിഡിയോ ഞൊടിയിടയിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. എന്നാ ഈ വിഡിയോയ്ക്ക് പിന്നിലെ വാസ്തവം പുറത്തുവിട്ടിരിക്കുകയാണ് കേരള പൊലീസ്.
ചരക്കുലോറികൾ ട്രെയിൻ മാർഗം കൊണ്ടുപോകുന്ന റോ–റോ സർവീസിൽ ഉൾപ്പെട്ട ലോറിയിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കരുതെന്ന മുന്നറിയിപ്പോടെയാണ് പൊലീസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഇത്തരം വിഡിയോകൾ കണ്ട് സത്യം മനസ്സിലാക്കാതെ ചിലരെങ്കിലും അപകടമായ പരീക്ഷണങ്ങൾക്ക് മുതിരുമെന്ന് ചിലർ കമന്റ് ചെയ്തു. ഭയപ്പെടുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം വിഡിയോകൾക്കെതിരെ നടപടി വേണമെന്നുതന്നെയാണ് ആവശ്യമുയരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ