കോളജ് ഹോസ്റ്റലിലെ ടെറസില്‍ നിന്ന് താഴേക്ക് തൂങ്ങിയ നിലയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം

വിദ്യാര്‍ത്ഥിയെ കോളജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
സുമിത്രന്‍
സുമിത്രന്‍
Updated on
1 min read

കളിയിക്കാവിള: വിദ്യാര്‍ത്ഥിയെ കോളജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളിയിക്കാവിളയിലെ ഗ്രേസ് നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സുമിത്രനെയാണ്(19) മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയാണ് സുമിത്രന്‍.

കഴിഞ്ഞ ദിവസം കോളജ് വിട്ട് ഹോസ്റ്റലില്‍ എത്തിയ സുമിത്രന്‍ പ്രയാസത്തോടെ ഇരിക്കുന്നത് കണ്ട് വിവരം തിരക്കിയിരുന്നുയെങ്കിലും മറുപടി നല്‍കിയില്ലെന്ന് സുഹൃത്തുകള്‍ പറയുന്നു. രാത്രി ഉറങ്ങാന്‍ കിടന്ന സുമിത്രന്‍ ഒരു മണിയോടെ ബാത്ത്‌റൂമില്‍ പോകുന്നുവെന്ന് പറഞ്ഞു പുറത്ത് പോയതായി പറയുന്നു. രാവിലെയാണ് സുമിത്രന്‍ മുറിയില്‍ ഇല്ല എന്നത് സുഹൃത്തുകള്‍ ശ്രദ്ധിക്കുന്നത്.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് സുമിത്രനെ ടെറസില്‍ നിന്ന് താഴേക്കു കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. തുടുര്‍ന്ന് കോളജ് അധികൃതര്‍ കളിയുക്കാവിള പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. ടെറസില്‍ നിന്ന് കയറി കെട്ടി താഴേക്ക് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ദുരൂഹതയുള്ളതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കളിയാക്കാവിള പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com