'ലഹരിക്കെതിരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു'; സര്‍ക്കാരിന് എതിരെ ജി സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2023 09:21 PM  |  

Last Updated: 29th January 2023 09:21 PM  |   A+A-   |  

g sudhakaran

ജി സുധാകരന്‍/ഫയല്‍


ആലപ്പുഴ: ലഹരിക്കടത്തുകേസ് ആലപ്പുഴ സിപിഎമ്മിനെ ഉലയ്ക്കുന്നതിനിടെ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി ജി സുധാകരന്‍. ലഹരിക്കെതിരേ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ലഹരിക്കുവേണ്ടി സമ്പത്തുണ്ടാക്കുന്ന സംസ്‌കാരം വളരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ആലപ്പുഴയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്ന പേരില്‍ ആലപ്പുഴ സൗഹൃദ വേദി സംഘടിപ്പിച്ച പരിപാടിയിലാണ് സര്‍ക്കാരിന് എതിരെ സുധാകരന്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. 

ആരോഗ്യ വകുപ്പിനെതിരേയും സുധാകരന്‍ വിമര്‍ശനമുന്നയിച്ചു. ഡോക്ടര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. പകരം ആളെ വയ്ക്കാതെ ഡോക്ടര്‍മാരെ സ്ഥലംമാറ്റുന്നു. സ്ഥലം മാറ്റവും പകരം ആളെ വയ്ക്കലും ഒറ്റ ഓര്‍ഡറില്‍ത്തന്നെ നടക്കണമെന്നും അതാണ് ശാസ്ത്രീയമെന്നും സുധാകരന്‍ പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ വികസനം എവിടെയുമെത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ ബത്തേരിയില്‍ ആശുപത്രി പരിസരത്ത് 19കാരി മരിച്ച നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ