റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് 43കാരി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2023 11:11 AM  |  

Last Updated: 30th January 2023 11:11 AM  |   A+A-   |  

ACCIDENT

ലിസി ജംഗ്ഷനിലെ വാഹനാപകടത്തിന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്

 

കൊച്ചി:  ലിസി ജംഗ്ഷനില്‍ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. കളമശേരി സ്വദേശിനി ലക്ഷ്മിയാണ് (43) മരിച്ചത്.

രാവിലെ എട്ടുമണിയോടെയാണ് സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. യാത്രക്കാരെ ഇറക്കി ബസ് മുന്നോട്ടെടുക്കുമ്പോള്‍ ലക്ഷ്മി വാഹനത്തിന്റെ അടിയില്‍പ്പെടുകയായിരുന്നു. 

ബസിന്റെ മുന്‍വശത്തുകൂടി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. ലക്ഷ്മി ബസിന് മുന്‍വശത്തുകൂടി കടന്നുപോകുന്നത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. വഴിയാത്രക്കാര്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് വാഹനം ഉടന്‍ തന്നെ നിര്‍ത്തി. 

അപ്പോഴേക്കും വാഹനം ലക്ഷ്മിയുടെ ദേഹത്തുകൂടി കയറിയിറങ്ങിയിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഛര്‍ദിയും വയറുവേദനയും; വയനാട്ടിലെ സ്‌കൂളില്‍ 86 കുട്ടികള്‍ ചികിത്സ തേടി, ഭക്ഷ്യവിഷബാധയെന്ന് സംശയം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ