എം ശിവശങ്കർ ഇന്ന് വിരമിക്കും; ലളിതമായ യാത്രയയപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2023 07:43 AM  |  

Last Updated: 31st January 2023 07:55 AM  |   A+A-   |  

M_Sivasankar

എം ശിവശങ്കർ ഐ എ എസ്

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഐ എ എസ് ഇന്ന് വിരമിക്കും. സഹപ്രവർത്തകർക്കൊപ്പം ലളിതമായ യാത്രയയപ്പ് ചടങ്ങോടെയാകും ശിവശങ്കർ സിവിൽ സർവീസ് ജീവിതത്തിന് ഫുൾസ്റ്റോപ്പിടുക. 27 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിന് ശേഷമാണ് വിരമിക്കുന്നത്. 

ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ പ്രവേശിച്ച ശിവശങ്കർ 1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥൻമാരിലൊരാളായിരുന്ന ശിവശങ്കർ സർവീസിൽ ഇരിക്കെ ജയിലിലായ സംസ്ഥാനത്തെ അപൂർവ്വം ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളാണ്. നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ പ്രതിയായി 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു അദ്ദേഹം. സ്പ്രിംക്ലര്‍, ലൈഫ് മിഷന്‍ വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ. തുടർന്ന് 2020 ജൂലായ് ഒന്നിന് സർക്കാർ ശിവശങ്കറിനെ സസ്പെൻഡ് ചെയ്തു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്ക് അനധികൃത നിയമനം നൽകാൻ ഇടപെട്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ. 2020 ഒക്ടോബർ 28നാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ്.

ഡ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ, ക​ള​ക്ട​ർ, ടൂ​റി​സം​ ​ഡ​യ​റ​ക്ട​ർ,​ ​പൊ​തു​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ,​ ​‌മ​രാ​മ​ത്ത് ​സെ​ക്ര​ട്ട​റി, വൈ​ദ്യു​തി​ ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​ൻ​ ​തുടങ്ങിയ പ​ദ​വി​കൾ വഹിച്ചിട്ടുണ്ട്. നേരത്തെ ശിവശങ്കർ സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിരുന്നെങ്കിലും കോടതിയിൽ കേസുള്ളതിനാൽ അനുമതി ലഭിച്ചിരുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കണം; താത്ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാൻ ഉത്തരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ