താമരശ്ശേരി ചുരത്തില്‍ നാളെ മുതൽ സഞ്ചാരികളില്‍നിന്ന് യൂസര്‍ഫീ ഈടാക്കും; വാഹനമൊന്നിന് 20രൂപ

പ്രകൃതിഭംഗി ആസ്വദിക്കാൻ ചുരത്തില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് നാളെ മുതല്‍ തുക ഈടാക്കും
താമരശ്ശേരി ചുരം/ ഫയല്‍
താമരശ്ശേരി ചുരം/ ഫയല്‍

താമരശ്ശേരി: 'അഴകോടെ ചുരം' കാമ്പയിന്റെ ഭാഗമായി താമരശ്ശേരി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്. ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമാണിത്. പ്രകൃതിഭംഗി ആസ്വദിക്കാൻ ചുരത്തില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് നാളെ മുതല്‍ തുക ഈടാക്കും. വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കാനാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനം. 

യൂസര്‍ഫീ വാങ്ങാൻ വ്യൂപോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും. ഈ തുക ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി വിനിയോഗിക്കും. ഫെബ്രുവരി 12-ന് ജനകീയ പങ്കാളിത്തത്തോടെ ചുരം വീണ്ടും ശുചീകരിക്കാനും ചുരത്തിലെ മാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡി പി ആര്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com