എന്‍സിപി കേരള ഘടകം ശരദ് പവാറിനൊപ്പം; ഇടത് മുന്നണിയില്‍ തുടരും: എകെ ശശീന്ദ്രന്‍

By സമകാലികമലയാളം ഡെസ്ക്   |   Published: 02nd July 2023 04:00 PM  |  

Last Updated: 02nd July 2023 04:00 PM  |   A+A-   |  

saeendran-ncp

ശരദ് പവാര്‍, എകെ ശശീന്ദ്രന്‍, അജിത് പവാറിന്റെ സത്യപ്രതിജ്ഞ

 

തിരുവനന്തപുരം: കേരളത്തിലെ എന്‍സിപിയുടെ നിലപാട് ശരദ് പവാറിനൊപ്പമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. അജിത് പവാര്‍ എടുത്ത രാഷ്ട്രീയ തീരുമാനം പാര്‍ട്ടിയെ വഞ്ചിക്കുന്നതാണ്. അതിന്റെ പുറകില്‍ രാഷ്ട്രീയമല്ല, അധികാരത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി മഹാരാഷ്ട്ര ഘടകം പിളര്‍ത്തി 30 എംഎല്‍എമാരുമായി അജിത് പവാര്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

എന്‍സിപിയുടെ മറ്റ് സംസ്ഥാന ഘടകങ്ങളെ അജിത് പവാറിന്റെ നീക്കം സ്വാധീനിക്കില്ല. കഴിഞ്ഞ കുറച്ചുനാളുകളായി അജിത് പവാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

കേരളം ഒറ്റക്കെട്ടായി ശരദ് പവാറിനൊപ്പം നില്‍ക്കും. എന്‍സിപി കേരള ഘടകം ഇടതുമുന്നണിയില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രിയ സുലെ അജിത് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത് അദ്ദേഹത്തെ അനുനയിപ്പിക്കാനാണെന്നും എന്നാല്‍ ആ ശ്രമം വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 


ഈ വാര്‍ത്ത കൂടി വായിക്കൂ 'എനിക്ക് ഒന്നുമറിയില്ല'; അജിത്തിന്റെ ചടുല നീക്കം, പകച്ച് ശരദ് പവാര്‍, 'കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ്' ഉപമുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ