എംഡിഎംഎ എത്തിച്ചത് സോഷ്യൽ മീഡിയ താരങ്ങളുടെ പാർട്ടിക്കായി; പിടിയിലായത് ഇൻസ്റ്റ​ഗ്രാം താരം

കൊച്ചിയിലെ റിസോർട്ട് കേന്ദ്രീകരിച്ചു മോഡലുകളും സമൂഹമാധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാർട്ടിയിലേക്കാണ് ഇവർ എംഡിഎംഎ കൊണ്ടുപോയത്
റയീസ്, ഷമീന
റയീസ്, ഷമീന
Updated on
1 min read

പാലക്കാട്; പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ 62 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത് മോഡലും ഇൻസ്റ്റഗ്രാം താരവുമായ യുവതിയെന്ന് പൊലീസ്. കൊച്ചിയിലെ റിസോർട്ട് കേന്ദ്രീകരിച്ചു മോഡലുകളും സമൂഹമാധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാർട്ടിയിലേക്കാണ് ഇവർ എംഡിഎംഎ കൊണ്ടുപോയതെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് തൃശൂർ മുകുന്ദപുരം വള്ളിവട്ടം എടവഴിക്കൽ വീട്ടിൽ ഷമീന (31), സുഹൃത്ത് എടശ്ശേരി തളിക്കുളം അറക്കൽ വീട്ടിൽ മുഹമ്മദ് റയീസ് (31) എന്നിവർ അറസ്റ്റിലാകുന്നത്. പാലക്കാട് വച്ച് നടത്തിയ പരിശോധനയിലാണ് ഇവർ സഞ്ചരിച്ചിരുന്ന താർ ജീപ്പിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബം​ഗളൂരുവിൽ നിന്ന് വരികയായിരുന്നു ഇരുവരും. 

ഷമീന 2019ൽ തിരുവമ്പാടി, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ ഹണി ട്രാപ് കേസിലും പ്രതിയാണ്.  സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറയിരുന്നു ഇവർ.  മുഹമ്മദ് റയീസ് ഐടി പ്രഫഷനലാണ്. മാസങ്ങൾക്കു മുൻപാണ് ഇയാൾ ഗൾഫിലെ ജോലി ഉപേക്ഷിച്ചു തൃശൂരിലെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com