ദര്‍ശന മകള്‍ ദക്ഷ
ദര്‍ശന മകള്‍ ദക്ഷ

മകളുമായി പുഴയില്‍ ചാടിയ ഗര്‍ഭിണി മരിച്ചു; അഞ്ചുവയസുകാരിക്കായി തിരച്ചില്‍

വിഷം കഴിച്ചശേഷം ദര്‍ശന മകളുമായി വെണ്ണിയോട് പുഴയ്ക്കു കുറുകെ പാത്തിക്കല്‍ കടവിലുള്ള നടപ്പാലത്തില്‍നിന്നു താഴേക്കു ചാടുകയായിരുന്നു. 
Published on

കല്‍പ്പറ്റ: മകളുമായി പുഴയിലേക്കു ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വെണ്ണിയോട് അനന്തഗിരിയില്‍ ഓംപ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് മരിച്ചത്. 33 വയസായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് മരണം. പുഴയില്‍ കാണാതായ 5 വയസ്സുകാരി ദക്ഷയ്ക്കായുള്ള തിരച്ചില്‍ വിഫലമായി. വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. വിഷം കഴിച്ചശേഷം ദര്‍ശന മകളുമായി വെണ്ണിയോട് പുഴയ്ക്കു കുറുകെ പാത്തിക്കല്‍ കടവിലുള്ള നടപ്പാലത്തില്‍നിന്നു താഴേക്കു ചാടുകയായിരുന്നു. 

യുവതിയും കുഞ്ഞും പുഴയില്‍ ചാടിയത് കണ്ടയാള്‍ അറിയിച്ചതിനെ തുടര്‍ന്ന്, സമീപത്ത് ജോലി ചെയ്തിരുന്ന യുവാവു പുഴയില്‍ ചാടി ദര്‍ശനയെ കരയ്‌ക്കെത്തിക്കുകയായിരുന്നു. ദര്‍ശനയെ കല്‍പറ്റയിലെ ഗവ. ജനറല്‍ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പാലത്തിനു സമീപം ചെരിപ്പും കുടയും വച്ചാണു ദര്‍ശന കുഞ്ഞുമായി പുഴയിലേക്കു ചാടിയത്. ദക്ഷയ്ക്കായി ഇന്നലെ മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ നാളെയും തുടരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com