കെ റെയില്‍ വിശദീകരണം നല്‍കി; തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേക്ക് കേന്ദ്ര നിര്‍ദേശം

By സമകാലികമലയാളം ഡെസ്ക്   |   Published: 26th July 2023 02:41 PM  |  

Last Updated: 26th July 2023 02:41 PM  |   A+A-   |  

silver line project

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: സില്‍വര്‍ ലൈനില്‍ റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദീകരണം കെ റെയില്‍ നല്‍കിയെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേയോട് ബോര്‍ഡ് നിര്‍ദേശിച്ചതായും റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. 

എംപിമാരായ കെ മുരളീധരന്‍, ഹൈബി ഈഡന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കെ റെയിലില്‍ നിന്ന് റെയില്‍വേ ബോര്‍ഡ് തേടിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ദക്ഷിണ റെയില്‍വേയ്ക്ക് കേന്ദ്രം കൈമാറിയതായും റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദക്ഷിണ റെയില്‍വേക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. 

അതേസമയം, പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കെ റെയിലിന് യാതൊരു നിര്‍ദേശവും റെയില്‍വേ മന്ത്രാലയമോ, ബോര്‍ഡോ നല്‍കിയിട്ടില്ല, പദ്ധതി സംബന്ധിച്ച അംഗീകാരം ഉള്‍പ്പടെ മറ്റു കാര്യങ്ങളിലേക്ക് ഇതുവരെ നീങ്ങിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുഖ്യമന്ത്രി ഇടപെട്ടു; കേസുമായി മുന്നോട്ടില്ലെന്ന് പൊലീസ്

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ