മുൻ സൈനികനെ നഗ്നനാക്കി, വിവസ്ത്രയായി അശ്ലീല ചിത്രം പകര്‍ത്തി, ബ്ലാക്ക് മെയിൽ; സീരിയൽ നടിയെ കുടുക്കി പൊലീസ്

കലയ്‌ക്കോട്ടെ വയോധികന്റെ വീട്ടിലെത്തിയ നിത്യ, വീടിനുള്ളില്‍ വച്ച് ഭീഷണിപ്പെടുത്തി നഗ്നനാക്കി
അറസ്റ്റിലായ നിത്യ/ ടിവി ദൃശ്യം
അറസ്റ്റിലായ നിത്യ/ ടിവി ദൃശ്യം
Updated on
1 min read

കൊല്ലം: വീട് വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന് അറിഞ്ഞ് ഫോണില്‍ വിളിച്ചാണ് ഹണിട്രാപ്പ് കേസിലെ പ്രതിയും സീരിയല്‍ നടിയുമായ നിത്യ വയോധികനുമായി പരിചയം സ്ഥാപിക്കുന്നത്. തുടരെയുള്ള ഫോണ്‍ വിളികളിലൂടെ പരിചയം സൗഹൃദമായി വളര്‍ന്നു. മുന്‍ സൈനികനും കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനുമായ തിരുവനന്തപുരം പട്ടം സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.  

കലയ്‌ക്കോട്ടെ വീട്ടിലെത്തിയ നിത്യ, വീടിനുള്ളില്‍ വച്ച് ഭീഷണിപ്പെടുത്തി നഗ്നനാക്കുകയും, വിവസ്ത്രയായ നിത്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് 75 കാരൻ പരാതിയില്‍ പറയുന്നത്. അഭിഭാഷക കൂടിയാണ് നിത്യ. നിത്യയ്‌ക്കൊപ്പമെത്തിയ സുഹൃത്ത് ബിനുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 

സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന്  11 ലക്ഷം രൂപ നല്‍കി. തുടര്‍ന്നും പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് പരവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. 

പൊലീസിന്റെ നിര്‍ദേശപ്രകാരം ബാക്കി പണം നല്‍കാനെന്ന പേരില്‍  പ്രതികളെ പട്ടത്തെ ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ സമാന തട്ടിപ്പ് മുമ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com