അറസ്റ്റിലായ നിത്യ, ബിനു / ടിവി ദൃശ്യം
അറസ്റ്റിലായ നിത്യ, ബിനു / ടിവി ദൃശ്യം

ഹണിട്രാപ്പില്‍ കുടുക്കി വയോധികന്റെ 11 ലക്ഷം തട്ടി; സീരിയല്‍ നടി പിടിയില്‍

മുന്‍ സൈനികനായ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപയാണ് പ്രതികള്‍ പണം തട്ടിയത്
Published on

തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സീരിയല്‍ നടി അടക്കം രണ്ടുപേര്‍ പിടിയില്‍. മലയാലപ്പുഴ സ്വദേശി നിത്യ ശശി, സുഹൃത്ത് ബിനു എന്നിവരാണ് പിടിയിലായത്. 

മുന്‍ സൈനികനായ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപയാണ് പ്രതികള്‍ പണം തട്ടിയത്. 75 വയസ്സുകാരനായ പരാതിക്കാരന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയാണ് പണം തട്ടിയത്.

11 ലക്ഷം രൂപ തട്ടിയെടുത്തശേഷം വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടുവെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.ഈ മാസം പതിനെട്ടിനാണ് പരവൂർ പൊലീസിൽ വയോധികൻ പരാതി നൽകുന്നത്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com