തമിഴ്‌നാട്ടിൽ അരിക്കൊമ്പന് കുടുംബം; കേരള വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തള്ളിക്കളയാതെ വനംവകുപ്പ് 

അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം കുറച്ചു
അരിക്കൊമ്പൻ/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
അരിക്കൊമ്പൻ/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

തൊടുപുഴ: ചിന്നക്കനാൽ വിറപ്പിച്ച ഒറ്റയാൻ അരിക്കൊമ്പന് തമിഴ്‌നാട്ടിൽ കുടുംബം. രണ്ട് കുട്ടിയാനകളുൾപ്പെടുന്ന പത്തം​ഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്‌നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിലാണ് അരിക്കൊമ്പൻ കഴിയുന്നത്. ചിന്നക്കനാൽ നിന്നും അരിക്കൊമ്പനെ കാടുകടത്തിയിട്ട് നാല് മാസം തികയുകയാണ്.

ആനക്കൂട്ടത്തോട് ഇണങ്ങിയതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായുള്ള അഗസ്ത്യാർകൂടത്തിലാണ് കോതയാർ വനമേഖല. എന്നാൽ ഇവിടെ നിന്ന് കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തമിഴ്നാട് വനംവകുപ്പ് തള്ളിക്കളയുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com