വെട്ടിക്കൊണ്ടിരുന്ന പുളി മരം വീട്ടുമുറ്റത്തേക്ക് മറിഞ്ഞു വീണു; അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു; ദാരുണം

മരത്തിൽ വടം കെട്ടിയ ശേഷം വലിച്ചു മാറ്റുന്നതിനിടെ മരം അപ്രതീക്ഷിതമായി എതിർ വശത്തേക്ക് മറിയുകയായിരുന്നു
മേരിക്കുട്ടി
മേരിക്കുട്ടി

കോട്ടയം: വെട്ടിക്കൊണ്ടിരുന്ന പുളി മരം വീട്ടുമുറ്റത്തേക്കു മറിഞ്ഞു വീണ് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കോട്ടയം പള്ളത്ത് മരം വെട്ടി മാറ്റുന്നതിനിടെയാണ് ദാരുണ സംഭവം. ബുക്കാന റോഡിൽ മലേപ്പറമ്പിൽ മേരിക്കുട്ടിയാണ് (56) മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് കൂടി പരിക്കേറ്റു. മേരിക്കുട്ടിക്കൊപ്പം നിന്ന ഷേർളി, സ്മിത എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ടാണ് സംഭവം. 

മരത്തിൽ വടം കെട്ടിയ ശേഷം വലിച്ചു മാറ്റുന്നതിനിടെ മരം അപ്രതീക്ഷിതമായി എതിർ വശത്തേക്ക് മറിയുകയായിരുന്നു. മരം മാറ്റുന്നതിനിടെ മേരിക്കുട്ടിയും ഷേർളിയും സ്മിതയും വീട്ടുമുറ്റത്ത് സംസാരിച്ചു നിൽക്കുകയായിരുന്നു. ഇവർക്കിടയിലേക്കാണ് മരം ദിശ മാറി മറിഞ്ഞു വീണത്. ഷേർളിയും സ്മിതയും ഓടി മാറി. മേരിക്കുട്ടിയുടെ ശരീരത്തിലേക്കാണ് മരം വീണത്. തത്ക്ഷണം തന്നെ മരണവും സംഭവിച്ചു. 

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേ​ഹം മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ​ഗുരുതരമല്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com