ഹൈക്കോടതിയിലെ വിരമിക്കൽ പ്രായം 58 ആക്കണം; തീരുമാനം സർക്കാരിന് വിട്ടു

സർക്കാർ തീരുമാനം വരുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി; ഹൈക്കോടതിയിൽ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനം സർക്കാരിനു വിട്ടു. 56ൽ നിന്ന് 58 ആക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയിലെ തന്നെ ജീവനക്കാരാണ് ഹർജി നൽകിയത്. മികവു തെളിയിച്ചവരുടെ പെൻഷൻ പ്രായം ഉയർത്തുന്നതാണ് പരിഗണിക്കുന്നത്. 

അതേസമയം, സർക്കാർ തീരുമാനം വരുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. വിഷയം സർക്കാർ വേഗം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി വ്യക്തമാക്കി. മികവു തെളിയിച്ചവരുടെ വിരമിക്കൽ പ്രായം 58 ആക്കണം എന്നാണ് ആവശ്യപ്പെട്ടത്. 

മറ്റു ഹൈക്കോടതികളിൽ 60 ആണ് വിരമിക്കൽ പ്രായം. മാത്രമല്ല, സർക്കാരിന്റെ തന്നെ പല സർവീസുകളിലും വിരമിക്കൽ പ്രായം 60 ആണ്. ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഈ ആവശ്യങ്ങളിലെ തീരുമാനമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് വിട്ടത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com