

തിരുവനന്തപുരം: റോഡിലെ എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഇന്ന് അർധരാത്രി മുതല്‍ പിഴ നല്‍കണം. റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എഐ ക്യാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 ക്യാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്.
ബോധവത്കരണ നോട്ടീസ് നല്‍കല്‍ സമയം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് പിഴ ചുമത്തലിലേക്ക് കടക്കുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ രണ്ടുപേർക്കൊപ്പം ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നതിന് തൽക്കാലം പിഴ ഈടാക്കില്ല.
പിഴ ഇങ്ങനെയാണ്
ഹെൽമറ്റില്ലാത്ത യാത്ര - 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാൽ- 1000 രൂപ)
ലൈസൻസില്ലാതെയുള്ള യാത്ര - 5000 രൂപ
ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം- 2000 രൂപ
അമിതവേഗത -2000 രൂപ
സീറ്റ് ബെൽറ്റില്ലെങ്കിൽ ആദ്യതവണ -500 രൂപ പിഴ (ആവർത്തിച്ചാൽ -1000 രൂപ)
മദ്യപിച്ച് വാഹനമോടിച്ചാൽ ആറുമാസം തടവ് അല്ലെങ്കിൽ 10,000 രൂപ പിഴ. രണ്ടാംതവണ പിടിയിലായാൽ രണ്ടു വർഷം തടവ് അല്ലെങ്കിൽ 15,000 രൂപ പിഴ
ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാൽ മൂന്നുമാസം തടവ് അല്ലെങ്കിൽ 2000 രൂപ പിഴ. രണ്ടാംതവണ പിടിയിലായാൽ മൂന്നു മാസം തടവ് അല്ലെങ്കിൽ 4000 രൂപ പിഴ
രണ്ടിൽ കൂടുതൽ പേരുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാൽ -1000 രൂപ
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates