വിദേശയാത്ര, സാമ്പത്തിക ഇടപാടുകള്‍ എന്നിവയെച്ചൊല്ലി തര്‍ക്കം; യുവതിയെ മര്‍ദ്ദിച്ചുകൊന്നു; യുവാവ് അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 06th June 2023 08:57 AM |
Last Updated: 06th June 2023 08:57 AM | A+A A- |

ലിൻസി, ജെസിൽ/ ടിവി ദൃശ്യം
കൊച്ചി: കൊച്ചിയില്‍ ഹോട്ടലില്‍ താമസിച്ചിരുന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ തൃത്തല്ലൂര്‍ ജെസില്‍ ജലീലിനെ (36) ആണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് തിരുനെല്ലായി സ്വദേശിയായ ലിന്‍സിയെ (26) ഹോട്ടലില്‍ രണ്ടു ദിവസം മുമ്പാണ് അബോധാവസ്ഥയില്‍ കണ്ടത്.
ആശുപത്രിയില്‍ എത്തിയപ്പോഴേക്കും യുവതി മരിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതിയും യുവതിയും ഒരുമിച്ചു താമസിച്ചുവരികയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വിദേശയാത്ര, കടബാധ്യതകൾ എന്നിവ പറഞ്ഞു തർക്കമുണ്ടായപ്പോൾ ജെസിൽ ലിൻസിയുടെ മുഖത്ത് അടിച്ചു. താഴെവീണ ലിൻസിയെ ചവിട്ടി അവശനിലയിലാക്കി. ബോധരഹിതയായിട്ടും ആശുപത്രിയിൽ എത്തിക്കാതെ വീട്ടുകാരെ ഫോണിൽ വിളിച്ച്, കുളിമുറിയിൽ വീണു ബോധം നഷ്ടപ്പെട്ടതായി പറഞ്ഞു.
പിന്നീട് വീട്ടുകാർ വന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. വഴിമധ്യേ യുവതി മരിച്ചു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. യുവതിയുടെ മൃതദേഹം പാലക്കാട് ചക്കാന്തറ സെന്റ് റാഫേൽ കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കരിക്കും.
ഈ വാർത്ത കൂടി വായിക്കൂ
ലഹരി മരുന്ന് നൽകി, പെൺകുട്ടിയെ പീഡിപ്പിച്ച് താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച സംഭവം; പ്രതി പിടിയിൽ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ