ഫോട്ടോ എടുക്കാൻ കാട്ടിൽ കയറി, യുവാവിനെ വിരട്ടി ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th June 2023 07:50 PM |
Last Updated: 07th June 2023 07:51 PM | A+A A- |

വിഡിയോ സ്ക്രീൻഷോട്ട്
മുത്തങ്ങ; വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ പ്രവേശിച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവിനെ വിരട്ടിയോടിച്ച് കാട്ടാന. തമിഴ്നാട് സ്വദേശിയായ യുവാവ് തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ മുത്തങ്ങയ്ക്കു സമീപം വയനാട് വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് സംഭവം. വാഹനം റോഡ് സൈഡിൽ നിർത്തി കാടിന്റെ അകത്തേക്ക് കയറി ഫോട്ടോ എടുക്കാൻ യുവാവ് ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാളെ കണ്ടതോടെ ആന പിന്നാലെ കുതിച്ചെത്തുകയായിരുന്നു. വഴിയിൽ ഇയാൾ വീണുപോകുന്നതും വിഡിയോയിലുണ്ട്.
വനംവകുപ്പിന്റെ സഫാരി വാന്‍ അതു വഴി കടന്നു വന്നതോടെയാണ് ആന പിന്തിരിഞ്ഞത്. ഇവിടെ വാഹനം നിര്‍ത്തരുതെന്നും പുറത്തിറങ്ങരുതെന്നും വനംവകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്. ഇത് ലംഘിച്ചതിന് യുവാക്കളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. യുവാവില്‍ നിന്ന് വനംവകുപ്പ് നാലായിരം രൂപ പിഴയീടാക്കി. ഇനി ഇത്തരം നിയമലംഘനം ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വനം വകുപ്പ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ