കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് വിദ്യക്ക് സഹായം ലഭിച്ചോ?, അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്
By സമകാലികമലയാളം ഡെസ്ക് | Published: 08th June 2023 06:09 PM |
Last Updated: 08th June 2023 06:09 PM | A+A A- |

എഐവൈഎഫ് പതാക/ഫയല്‍
കൊച്ചി: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കോളേജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ച കെ വിദ്യയുടെ പ്രവൃത്തികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്. മഹാരാജാസ് പോലെ ഉന്നത നിലവാരം വെച്ച് പുലര്‍ത്തുന്ന ക്യാമ്പസുകളുടെ പേരില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതിനു കാരണമാകും.
മഹാരാജാസ് കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് വിദ്യക്ക് സഹായം ലഭിച്ചിരുന്നോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.തട്ടിപ്പുമായി ബന്ധപ്പെട്ടു വരുന്ന ആരോപണങ്ങള്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കും.ഇടതു വിരുദ്ധ ശക്തികള്‍ക്ക് കരുത്തു പകരുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൂടാ.യോഗ്യതയുള്ള നിരവധി യുവാക്കള്‍ ജോലിക്കായി പുറത്തു കാത്തു നില്‍ക്കുമ്പോള്‍ തട്ടിപ്പുകളിലൂടെ ചിലര്‍ തൊഴില്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്ന സാഹചര്യം അത്യന്തം ഗൗരവമുള്ളതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
വിദ്യ എസ്എഫ്‌ഐ നേതാവല്ല; നേതാക്കളുമായി ഫോട്ടോ എടുത്താല്‍ അവരുമായി ബന്ധമുണ്ടാകുമോ?; ഇപി ജയരാജന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ