പി എം ആര്‍ഷോയുടെ ഗൂഢാലോചന പരാതി; മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തു

മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നല്‍കിയ ഗൂഢാലോചന പരാതിയില്‍ മഹാരാജാസ് പ്രിന്‍സിപ്പല്‍ വിഎസ് ജോയിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു
വിഎസ് ജോയ്, പി എം ആര്‍ഷോ
വിഎസ് ജോയ്, പി എം ആര്‍ഷോ

കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നല്‍കിയ ഗൂഢാലോചന പരാതിയില്‍ മഹാരാജാസ് പ്രിന്‍സിപ്പല്‍ വിഎസ് ജോയിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് പ്രിന്‍സിപ്പല്‍ മൊഴി നല്‍കി. കേസില്‍ രണ്ടാം പ്രതിയാണ് പ്രിന്‍സിപ്പല്‍. സാങ്കേതിക പിഴവാണെന്നതിന്റെ തെളിവുകള്‍ കൈമാറിയെന്ന് വിഎസ് ജോയ് പറഞ്ഞു. 

എഴുതാത്ത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ തന്റെ പേര് വന്ന സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ആര്‍ഷോ ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി കൊച്ചി കമ്മിഷണര്‍ക്ക് കൈമാറിയിരുന്നു. 

മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ചറല്‍ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആര്‍ഷോയ്ക്കു മാര്‍ക്കോ ഗ്രേഡോ ഇല്ലെങ്കിലും 'പാസ്ഡ്' എന്നു രേഖപ്പെടുത്തിയിരുന്നതാണ് വിവാദമായത്. ആദ്യം ആര്‍ഷോയെ തള്ളിപ്പറഞ്ഞ കോളജ് അധികൃതര്‍ പിന്നീട്, സാങ്കേതിക തടസ്സം മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com