കേരള പൊലീസ് പങ്കുവെച്ച വീഡിയോയിലെ ദൃശ്യം
കേരള പൊലീസ് പങ്കുവെച്ച വീഡിയോയിലെ ദൃശ്യം

വളവില്‍ അപകടം ഒഴിവാക്കാം, എന്താണ് വാര്‍ണിംഗ് ട്രയാംഗിള്‍?; ഉപയോഗം വിശദീകരിച്ച് കേരള പൊലീസ്- വീഡിയോ 

വാഹനങ്ങള്‍ വഴിയിലാകുമ്പോള്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഉപയോഗിക്കുന്ന അടയാളമാണ് വാര്‍ണിംഗ് ട്രയാംഗിള്‍

ന്താണ് വാര്‍ണിംഗ് ട്രയാംഗിള്‍? വാഹനത്തിനൊപ്പം ലഭിക്കുന്ന ഇതിന്റെ കൃത്യമായ ഉപയോഗം അറിയാമോ?. ഇതിന്റെ കൃത്യമായ ഉപയോഗം അറിയാതെ വാഹനത്തിന്റെ മുന്നിലും പിന്നിലും ഭംഗിക്കായി ഘടിപ്പിച്ച് കാണുന്നുണ്ട്. വാഹനങ്ങള്‍ വഴിയിലാകുമ്പോള്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഉപയോഗിക്കുന്ന അടയാളമാണ് വാര്‍ണിംഗ് ട്രയാംഗിള്‍ എന്ന് കേരള പൊലീസ് പറയുന്നു.

വാഹനങ്ങള്‍ തകരാറില്ലാവുമ്പോള്‍ ചെടികളും മറ്റും വാഹനത്തിന്റെ വശങ്ങളില്‍ തിരുകിവെച്ച് അറ്റകുറ്റപ്പണി നടത്തുന്നത് കാണാം. പലപ്പോഴും രാത്രികാലങ്ങളില്‍ മറ്റു യാത്രക്കാരുടെ ശ്രദ്ധയില്‍ ഇത് പെടണമെന്നില്ല. അപകടം ഉണ്ടാക്കാനും ഇത് ഇടയാക്കിയെന്നും വരാം. അപകടം ഒഴിവാക്കാന്‍ വാഹനം വാങ്ങുമ്പോള്‍ ലഭിക്കുന്നതാണ് വാര്‍ണിംഗ് ട്രയാംഗിള്‍. ഇതിന്റെ കൃത്യമായ ഉപയോഗം അറിയാതെ ചിലര്‍ വാഹനത്തിന്റെ മുന്നിലും പിന്നിലും ഇത് ഭംഗിക്കായി ഘടിപ്പിക്കുന്നത് കാണാമെന്നും കേരള പൊലീസിന്റെ മുന്നറിയിപ്പ് വീഡിയോയില്‍ പറയുന്നു.

യന്ത്ര തകരാര്‍ മൂലം വാഹനം വഴിയില്‍ കിടന്നാല്‍ പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിക്കാന്‍ 50 മീറ്റര്‍ അകലെയെങ്കിലും വാര്‍ണിംഗ് ട്രയാംഗിള്‍ സ്ഥാപിച്ചിരിക്കണം. വളവില്‍ വച്ചാണ് വാഹനത്തിന് തകരാര്‍ സംഭവിച്ചതെങ്കില്‍ വളവ് തുടങ്ങുന്നതിന് 50 മീറ്റര്‍ മുന്‍പിലായി വാര്‍ണിംഗ് ട്രയാംഗിള്‍ സ്ഥാപിക്കേണ്ടതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹസാര്‍ഡ്‌സ് വാര്‍ണിങ് ലാമ്പുകളും ഓണാക്കേണ്ടതാണെന്നും വീഡിയോയില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com