പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഈ സൈറ്റുകളിൽ ഫലമറിയാം

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് ജൂൺ 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ( പ്ലസ് വൺ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിഎച്ച് എസ് സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. 

വിദ്യാര്‍ത്ഥികള്‍ക്ക് https://keralaresults.nic.in -ൽ ഫലമറിയാം. www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാണ്.

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക്, നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദ്ദിഷ്ട ഫീസ് സഹിതം, വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് ജൂൺ 19നകം സമർപ്പിക്കേണ്ടതാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com