നിഖിലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ല, പ്രവേശനം നിയമാനുസൃതമെന്ന് എസ്എഫ്‌ഐ

നിഖിലിന്റെ സര്‍ട്ടിഫിക്കറ്റും മാര്‍ക്കും പരിശോധിച്ചെന്നും എല്ലാം നിയമപ്രകാരം ഉള്ളതാണെന്നും ആര്‍ഷോ
പിഎം ആര്‍ഷോ/ഫെയ്‌സ്ബുക്ക്‌
പിഎം ആര്‍ഷോ/ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: കായംകുളം എംഎസ്എം കോളജിലെ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് സംഘടനാ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. നിഖിലിന്റെ സര്‍ട്ടിഫിക്കറ്റും മാര്‍ക്കും പരിശോധിച്ചെന്നും എല്ലാം നിയമപ്രകാരം ഉള്ളതാണെന്നും ആര്‍ഷോ പറഞ്ഞു.

ആരോപണമുയര്‍ന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് ഇന്നു രാവിലെയാണ് നിഖില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് കൈമാറിയത്. സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും പരിശോധിച്ചതായി ആര്‍ഷോ പറഞ്ഞു. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഓരോ സെമസ്റ്ററിലെ മാര്‍ക്ക് ലിസ്റ്റും പരിശോധിച്ചു. ഒരു മാര്‍ക്ക് ലിസ്റ്റ് പോലും വ്യാജമല്ല. കേരള സര്‍വകലാശാലയില്‍ പിജി പ്രവേശനം നേടുന്നതിന് കലിംഗാ സര്‍വകലാശാലയുടെ ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ രേഖയും പരിശോധിച്ചതായി ആര്‍ഷോ അറിയിച്ചു. സംഘടനയ്ക്കകത്ത് ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017-20 കാലഘട്ടത്തിലെ ബി.കോം വിദ്യാര്‍ഥിയായിരുന്നു നിഖില്‍. എന്നാല്‍ 2021ല്‍ ഇതേ കോളജില്‍ ഇയാള്‍ എം.കോമിന് ചേര്‍ന്നതോടെയാണ് വിഷയം വിവാദമായത്. കേരള യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സ് റദ്ദാക്കിയാണ് നിഖില്‍ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നിട്ടുള്ളതെന്ന് ആര്‍ഷോ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com