

കൊച്ചി; കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോയിലൂടെ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. തുടർച്ചയായ മൂന്നാം ദിവസമാണ് കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടുന്നത്. ഇത്തവണ പാലുൽപ്പന്നമായ ചീസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
അബുദാബിയിൽ നിന്നും ഫാസ്റ്റ് ട്രാക്ക് എക്സ്പ്രസ് എന്ന കൊറിയർ ഏജൻസി വഴി സലീജ് എന്നയാളാണ് മലപ്പുറം സ്വദേശി ജാബിൽ ഉത്തേ എന്നയാളുടെ വിലാസത്തിലേക്ക് കൊറിയർ അയച്ചത്. സ്ക്രീനിങ്ങിൽ സംശയം തോന്നി ചീസ് ടിന്നുകൾ പൊട്ടിച്ചു നോക്കിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. അറുപത് ഗ്രാം സ്വർണം, പത്ത് ഗ്രാം വീതമുള്ള ആറ് നാണയങ്ങളുടെ രൂപത്തിലാക്കിയാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. ബേബി സോപ്പ്, ബേബി ക്രീം, ഫെയർ ക്രീം, മിൽക്ക് ഉൽപന്നങ്ങൾ എന്നിവയാണ് പാക്കറ്റിനകത്ത് എന്നാണ് കുറിച്ചിരുന്നത്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
തുടർച്ചയായ മൂന്നാം ദിവസമാണ് കൊച്ചി വിമാനത്താവളത്തിലെ കാർഗോ വഴിയുള്ള സ്വർണക്കടത്ത് പിടിക്കുന്നത്. ചൊവ്വാഴ്ച 60 ഗ്രാം സ്വർണവും ബുധനാഴ്ച 203 ഗ്രാം സ്വർണവും പിടികൂടിയിരുന്നു. പൊടിരൂപത്തിലാക്കിയ 206 ഗ്രാം സ്വര്‍ണമാണ് പിടികൂടായത്. അലുമിനിയം ഫോയിലിൽ പൊതിഞ്ഞ നിലയിലായിരുന്നു. 11 ലക്ഷത്തിലധികം വില വരുന്ന 206 ഗ്രാമാണ് പിടികൂടിയത്. ചൊവ്വാഴ്ച ഈന്തപ്പഴത്തിലെ കുരു കളഞ്ഞശേഷം ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം പിടികൂടിയത്. കൂടാതെ, പാൽപ്പൊടിയിലും സ്വർണമുണ്ടായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates