'നികുതി അടയ്ക്കുന്നില്ല'; പേളി മാണി ഉള്‍പ്പെടെ പത്ത് യൂട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ്

കേരളത്തിലെ പത്ത് പ്രമുഖ യുട്യബേഴ്‌സിനതെരിയാണ് ആദായനികുതി വകുപ്പ് അന്വേഷണം നടക്കുന്നത്.
പേളി മാണി
പേളി മാണി

കൊച്ചി: സംസ്ഥാനത്തെ യുട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പേളി മാണി അടക്കമുള്ള പത്തു പേരുടെ വീടുകളിലാണ്
പരിശോധന. വന്‍തോതില്‍ നികുതി  വെട്ടിപ്പ് നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിന്റെ പരിശോധന.

കേരളത്തിലെ പത്ത് പ്രമുഖ യുട്യബേഴ്‌സിന്റെ വീടുകളിലാണ് ആദായനികുതി വകുപ്പ് അന്വേഷണം നടക്കുന്നത്. പേളി മാണി, സജു മുഹമ്മദ്, സെബിന്‍ തുടങ്ങി പ്രമുഖരായ പത്ത് യൂട്യൂബര്‍മാരുടെ വീട്ടിലാണ് റെയ്ഡ്. ഇതില്‍ പലര്‍ക്കും പ്രതിവര്‍ഷം രണ്ടുകോടി വരെ വരുമാനം ലഭിക്കുന്നുണ്ട്. 35 ലക്ഷത്തിലധികം വരും പലരുടെയും സബ്‌സ്‌ക്രൈബേഴ്‌സ് നിര. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വലിയ വരുമാനവും ലഭിക്കുന്നുണ്ട്. എന്നാല്‍ നികുതി ഇനത്തിലേക്ക് ഇവര്‍ ഒരു പണവും അടയ്ക്കുന്നില്ലെന്നാണ് പരാതി.

യൂട്യൂബര്‍മാരുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. ഇതാദ്യമായാണ് യുട്യൂബേഴ്‌സിനെതിരെ ആദായ നികുതിവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു റെയ്ഡ് നടക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com