കെ സുധാകരന്റെ അറസ്റ്റില്‍ കോൺ​ഗ്രസിന്റെ വ്യാപക പ്രതിഷേധം; നാളെയും മറ്റന്നാളും കരിദിനം ആചരിക്കും 

കെ സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോൺ​ഗ്രസ്
സുധാകരൻ, കോൺ​ഗ്രസ് പ്രതിഷേധം/ ടെലിവിഷൻ സ്ക്രീൻഷോട്ട്
സുധാകരൻ, കോൺ​ഗ്രസ് പ്രതിഷേധം/ ടെലിവിഷൻ സ്ക്രീൻഷോട്ട്

കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെയും മറ്റന്നാളും സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ കോൺ​ഗ്രസ്. കണ്ണൂരിലും കോഴിക്കോടും കൊച്ചിയിലും കൊല്ലത്തും മലപ്പുറത്തും കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. 

മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌ത കെ സുധാകരന് അൽപ സമയം മുൻപാണ് ജാമ്യം അനുവദിച്ചത്. ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ടെന്നും കേസിന്റെ മെറിറ്റും ഡീ മെറിറ്റും കോടതി വിലയിരുത്തട്ടെയെന്നും സുധാകരൻ പറഞ്ഞു.

സുധാകരന്റെ അറസ്റ്റിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നു. സുധാകരന്‍റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും സതീശൻ പറഞ്ഞു. സുധാകരന്‍റെ അറസ്റ്റ് സി പി എം നിർദ്ദേശപ്രകാരമെന്നും തികച്ചും രാഷ്ടിയ പ്രേരിതമാണെന്നും മോദി സർക്കാരിന്‍റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനുമെന്നുമാണ് ചെന്നിത്തല പ്രതികരിച്ചു.

ഏഴു മണിക്കൂറോളം ചോദ്യം ചെയ്‌ത ശേഷമായിരുന്നു അറസ്റ്റ്. ഇന്ന് രാവിലെ 11 മണി മുതലാണ് തട്ടിപ്പു കേസിൽ പ്രതിയായ സുധാകരനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com