വ്യാജരേഖാക്കേസില്‍ കെ വിദ്യയ്ക്ക് ജാമ്യം

കര്‍ശന ഉപാധികളോടെയാണ് മണ്ണാര്‍ക്കാട് കോടതി ജാമ്യം അനുവദിച്ചത്.
കെ വിദ്യ, ചിത്രം: ഫേയ്സ്ബുക്ക്
കെ വിദ്യ, ചിത്രം: ഫേയ്സ്ബുക്ക്

പാലക്കാട്: വ്യാജരേഖാക്കേസില്‍ കെ വിദ്യയ്ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് മണ്ണാര്‍ക്കാട് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ഒരു കാരണവശാലും കേരളം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കണം. ഒന്നിടവിട്ട ദിവസങ്ങളില്‍  അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണം. അഗളി പൊലീസ് എടുത്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. 

വ്യാജരേഖ തയാറാക്കിയതായി കെവിദ്യ സമ്മതിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. വ്യാജസീല്‍ കണ്ടെത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് കേസെടുത്തതിന് പിന്നാലെ വിദ്യ  ഇതിന്റെ ഒറിജിനല്‍ നശിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. സീലും അനുബന്ധ രേഖകളും നിര്‍മിച്ചത് ഓണ്‍ലൈനായെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

വ്യാജ പ്രവൃത്തി സര്‍ട്ടിഫിക്കറ്റ് കേസിലാണ് മുന്‍എസ്എഫ്‌ഐ നേതാവ് കെ വിദ്യ  അറസ്റ്റിലായത്. ബുധനാഴ്ച രാത്രി കോഴിക്കോട് വടകരയിലെ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് അഗളിപൊലീസ് വിദ്യയെ പിടികൂടുന്നത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com