നിഖില്‍ തോമസ് ഏഴ് ദിവസം കസ്റ്റഡിയില്‍

വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എംകോം ബിരുദ പ്രവേശനം നേടിയ കേസിലെ പ്രതി എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിനെ കോടതി ഏഴ് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു
നിഖില്‍ തോമസ്
നിഖില്‍ തോമസ്

കായംകുളം: വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എംകോം ബിരുദ പ്രവേശനം നേടിയ കേസിലെ പ്രതി എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിനെ കോടതി ഏഴ് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കലിംഗ സര്‍വകലാശാല അടക്കമുള്ള സ്ഥലങ്ങളില്‍ നിഖിലുമൊത്ത് തെളിവെടുപ്പ് നടത്തണമെന്നും അതിനാല്‍ പതിനാല് ദിവസത്തെ കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കസ്റ്റഡി കാലാവധി രണ്ടു ദിവസമായി വെട്ടിച്ചുരുക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. 

ഇന്നലെ രാത്രിയാണ് നിഖില്‍ തോമസിനെ കസ്റ്റഡിയിലെടുത്തത്. തനിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള അബിന്‍ സി രാജു എന്ന സുഹൃത്താണെന്ന് നിഖില്‍ അന്വേഷണ സംഘത്തിനോട് മൊഴി നല്‍കിയിരുന്നു. ഇത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്നും കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും പറഞ്ഞു. അതിനാലാണ് എംകോം പ്രവേശനത്തിന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്ന് നിഖില്‍ പൊലീസില്‍ മൊഴി നല്‍കി. മുന്‍ എസ്എഫ്ഐ നേതാവായ സുഹൃത്ത് കായംകുളത്ത് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നുവെന്നും നിഖില്‍ പറഞ്ഞു.

വ്യാജ സര്‍ട്ടിഫിക്കറ്റിനായി ഇയാള്‍ക്ക് നിഖില്‍ 2 ലക്ഷം രൂപ കൈമാറിയതായി പൊലീസിനു തെളിവ് ലഭിച്ചിരുന്നു. എസ്എഫ്ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാള്‍ ഇപ്പോള്‍ വിദേശത്ത് അധ്യാപകനാണ്. 2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിരുന്നു.നേരത്തേ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ഏജന്‍സി നടത്തിയിരുന്ന ഇയാള്‍ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു നല്‍കിയതായി പൊലീസ് സംശയിക്കുന്നു. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com