പത്തനംതിട്ട: കാര്‍ഡ് പുറത്തെടുക്കുന്നതിനിടെ എടിഎം മെഷീന്റെ മുന്‍വശം തകര്‍ന്നു. റാന്നി ഉതിമൂട്ടിലെ ഫെഡറല്‍ ബാങ്കിന്റെ എടിഎം ആണ് തകര്‍ന്നത്
തോപ്പില്‍ ചാര്‍ലി എന്ന ആള് അഞ്ഞൂറ് രൂപ പിന്‍വലിക്കാനായാണ് രാവിലെ 7 മണിക്ക് എടിഎമ്മിലെത്തിയത്. മെഷീനില്‍ കാര്‍ഡ് കുടുങ്ങിയതിനെത്തുടര്‍ന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ എടിഎമ്മിന്റെ മുന്‍വശം വെളിയിലേക്ക് തള്ളിവരികയായിരുന്നു.
ഉടന്‍ തന്നെ ലോട്ടറി വില്പ്പനക്കാരന് രാജേഷിനെ വിളിച്ചു കാണിച്ചു. കുരുക്കാകാന്‍ സാധ്യതയുള്ളതിനാല്‍ പിന്നാലെ പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം ധരിപ്പിച്ചു. മോഷണ ശ്രമമല്ലെന്ന് പൊലീസ് പരിശോധിച്ച് ഉറപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ