സ്‌കൂട്ടറില്‍ നിന്ന് കോളജ് ബസിന്റെ അടിയിലേക്ക് വീണു; വിദ്യാര്‍ഥി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2023 11:39 AM  |  

Last Updated: 01st March 2023 11:39 AM  |   A+A-   |  

muhammed thasli

മുഹമ്മദ് തസ്‌ളി

 

തിരുവനന്തപുരം:  തിരുവല്ലത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് കോളജ് ബസിന്റെ അടിയിലേക്ക് വീണ് വിദ്യാര്‍ഥി മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ പാച്ചല്ലൂര്‍ സ്വദേശി മുഹമ്മദ് തസ്‌ളിയാണ് മരിച്ചത്. മുഹമ്മദ് പഠിക്കുന്ന കോവളത്തിന് അടുത്തുള്ള എസിഇ എന്‍ജിനീയറിങ് കോളജ് ബസിന്റെ അടിയില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. എസിഇ എന്‍ജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മുഹമ്മദ്.

ദേശീയപാതയില്‍ തിരുവല്ലത്ത് ഇന്ന് രാവിലെയാണ് സംഭവം. മുഹമ്മദിന്റെ വീട്ടില്‍ നിന്ന്് ഒരു കിലോമീറ്റര്‍ അകലെ വച്ചാണ് അപകടം നടന്നത്. കോളജ് ബസിന്റെ പിന്നിലൂടെയായിരുന്നു മുഹമ്മദ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇടയ്ക്ക് വച്ച് സ്‌കൂള്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ മുഹമ്മദ് ശ്രമിച്ചു. 

ഈസമയത്ത് എതിര്‍ദിശയില്‍ നിന്ന് വന്ന മറ്റൊരു ബസില്‍ തട്ടി സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് സ്‌കൂള്‍ ബസിന്റെ അടിയിലേക്ക് മുഹമ്മദ് വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കണ്ണൂര്‍ ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുത്തു; യുവാക്കളെ കയ്യോടെ പൊക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌