തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്, കമ്മീഷന്റെ സൈറ്റില്‍ തത്സമയം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2023 07:19 AM  |  

Last Updated: 01st March 2023 07:20 AM  |   A+A-   |  

election

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 10-ന് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ഫലം കമ്മീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ
TRENDല്‍ തത്സമയം ലഭ്യമാകും.

തെരഞ്ഞെടുപ്പില്‍ 74.38 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഇടുക്കി, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 വാര്‍ഡുകളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. 97 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ, യുവതിക്ക് ആശുപത്രിയിൽ ക്രൂരമർദനം; ആക്രമിച്ചപ്പോൾ തിരിച്ചടിച്ചതാണെന്ന് ഡോക്ടർ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌