മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2023 09:08 AM  |  

Last Updated: 01st March 2023 09:08 AM  |   A+A-   |  

car

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌

 

മലപ്പുറം: ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഉണ്ടായ അപകടത്തില്‍ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറവല്ലൂര്‍ അരിക്കാട് സ്വദേശികളായ കുടുബം സഞ്ചരിച്ച കാറിനാണ് അപ്രതീക്ഷിതമായി തീ പിടിച്ചത്. 

ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ അയിനിച്ചോട് സെന്ററില്‍ ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. കാര്‍ നിര്‍ത്തി കുടുംബം ഇറങ്ങി ഓടിയത് കൊണ്ട് വലിയ അപകടം ഒഴിവായി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് തീ അണച്ചത്.

കാറിന് തീപിടിക്കുന്നത് സംസ്ഥാനത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. തൃശൂര്‍, ഹരിപ്പാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കാറിന് തീപിടിച്ചത് വാര്‍ത്തയായിരുന്നു. കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചതായിരുന്നു ആളപായമുണ്ടായ അപകടം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്: സമയപരിധി വീണ്ടും നീട്ടി, സാവകാശം നല്‍കുന്നത് മൂന്നാം തവണ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌