നിയന്ത്രണംവിട്ട കാര്‍ പാടത്തെ വെള്ളക്കെട്ടില്‍; ദമ്പതികളെ നാട്ടുകാര്‍ രക്ഷിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd March 2023 07:36 AM |
Last Updated: 02nd March 2023 07:36 AM | A+A A- |

നിയന്ത്രണംവിട്ട കാര്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണ നിലയില്‍
കോട്ടയം: കോട്ടയം- കുമരകം റൂട്ടില്‍ നിയന്ത്രണം വിട്ട കാര്‍ പാടശേഖരത്തെ വെള്ളക്കെട്ടില്‍ വീണു. കാറിലുണ്ടായിരുന്ന കാരാപ്പുഴ നന്ദനം മനോഹരനെയും ഭാര്യയെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവര്‍ക്കു പരിക്കില്ല.
കോട്ടയം- കുമരകം റൂട്ടില്‍ രണ്ടാം കലുങ്കിനു കിഴക്ക് ഭാഗത്ത് ഇന്നലെ രാവിലെ 7.50നായിരുന്നു സംഭവം.കൊച്ചിയിലെ ആശുപത്രിയില്‍ നിന്നു കാരാപ്പുഴയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇരുവരും. കാര്‍ എവിടെയും ഇടിക്കാതെ നേരെ പാടശേഖരത്തില്‍ വീഴുകയായിരുന്നു. അപകടം നടന്ന സ്ഥലത്തിനടുത്തു വനിതാ ഹോട്ടല്‍ നടത്തുന്ന രാജമ്മയാണ് സംഭവം കണ്ടത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളത്തില്‍ ഇറങ്ങി കാറിന്റെ വാതില്‍ തുറന്ന് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.
പാടത്ത് വെള്ളം കുറവായതിനാല്‍ കാര്‍ താഴ്ന്ന് പോയില്ല. കാറിന്റെ മുകള്‍ ഭാഗം കാണാവുന്ന നിലയിലായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
വീണ്ടും ഹെലികോപ്റ്റര്‍; പുതിയ കമ്പനിയുമായി കരാറിലെത്താന്‍ മന്ത്രിസഭാ തീരുമാനം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ