തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ മന്ത്രിസഭായോഗ തീരുമാനം.
നിലവിലുള്ള ഹെലികോപ്റ്ററിന്റെ സേവന കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് മത്സരാധിഷ്ഠിത ലേലത്തിലൂടെ വെറ്റ് ലീസ് വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ മന്ത്രിസഭ തീരുമാനിച്ചു.
നേരത്തെ, പവന്‍ ഹാന്‍സുമായി പ്രതിമാസം ഒരുകോടി 60 ലക്ഷം രൂപയുടെ കരാറില്‍ എത്തി ഹെലികോപ്റ്റര്‍ വാടയ്‌ക്കെടുത്തത് വിവാദമായിരുന്നു. ഇതിന് ശേഷം ജിപ്‌സന്‍ ഏവിയേഷനുമായി പ്രതിമാസം 80 ലക്ഷം രൂപയുടെ കരാറില്‍ എത്തിയിരുന്നു.
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് 6000 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 4200 കോടി രൂപ 12.01.23 വരെ കമ്പനി പുതുതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകള്‍ക്കും ശേഷിക്കുന്ന 1800 കോടി രൂപ കമ്പനി പുതുതായി ലഭ്യമാക്കുന്നതോ, പുതുക്കുന്നതോ ആയ വായ്പകള്‍ക്കുള്ള ബ്ലാങ്കറ്റ് ഗ്യാരന്റിയുമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണം; ട്രിബ്യൂണല്‍ ഉത്തരവ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക