ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം
By സമകാലികമലയാളം ഡെസ്ക് | Published: 02nd March 2023 05:42 PM |
Last Updated: 02nd March 2023 05:42 PM | A+A A- |

ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം. വൈകീട്ട് നാലരയോടെയാണ് തിപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തീപിടിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി, തൃപ്പൂണിത്തുറയില്‍ നിന്ന് നാല് യൂണിറ്റുകള്‍ എത്തിയെങ്കിലും തീയണയ്ക്കാനായില്ല. തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എട്ടുയൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
നേരത്തെയും പലതവണ ഇവിടെ തിപിടിത്തമുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
ലൈഫ് മിഷന്‍ കോഴ: എം ശിവശങ്കറിനു ജാമ്യമില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ